ക്യാറ്റ് പരീക്ഷ ഫലം കോട്ടയം: എം.ജി സർവകലാശാലയിലെ പഠന വകുപ്പുകളും ഇന്‍റർ സ്കൂൾ സെന്‍ററും നടത്തുന്ന വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (സി.എ.ടി) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. സ്പോർട്സ്, കൾചറൽ ക്വോട്ട റാങ്ക് ലിസ്റ്റുകൾ പിന്നീട്. സെലക്ഷൻ ലിസ്റ്റ് ജൂലൈ അഞ്ചിന് പ്രസിദ്ധീകരിക്കും. ഫോൺ: 0481 2733595. e-mail - cat@ mgu.ac.in പരീക്ഷ ഫലം 2021 നവംബറിൽ നടത്തിയ ബി.എ/ ബി.എസ്സി സ്‌പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ ഏഴ് വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. പരീക്ഷ മാറ്റി ജൂലൈ ആറിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ - റെഗുലർ/ 2019 അഡ്മിഷൻ സപ്ലിമെന്‍ററി) 'ബിഗ് ഡാറ്റാ ആൻഡ് ബിസിനസ് അനലറ്റിക്സി'ന്‍റെ പരീക്ഷ ജൂലൈ എട്ടിലേക്ക് മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. സമയം - ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ. പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. പരീക്ഷ ജൂലൈ എട്ടു മുതൽ രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (പുതിയ സ്കീം - 2020 അഡ്മിഷൻ - റെഗുലർ, 2019, 2018, 2017 അഡ്മിഷനുകൾ - സപ്ലിമൻെററി പരീക്ഷകളും രണ്ടാം സെമസ്റ്റർ ഡി.ഡി.എം സി.എ (2014 - 2016 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) പരീക്ഷകൾ ജൂലൈ എട്ടിന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 29 വരെയും 525 രൂപ പിഴയോടെ ജൂൺ 30നും 1050 രൂപ സൂപ്പർ ഫൈനോടെ ജൂലൈ ഒന്നിനും സർവകലാശാല ഓഫിസിൽ സ്വീകരിക്കും. ടൈംടേബിൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ. കോഴ്സ് വർക്ക് പരീക്ഷ മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് (2020 അഡ്മിഷൻ) പരീക്ഷ ജൂലൈ നാലിന് ആരംഭിക്കും. ടൈം ടേബിളും ഫീസ് സംബന്ധിച്ച വിശദാംശങ്ങളും സർവകലാശാല വെബ് സൈറ്റിൽ. (www.mgu.ac.in).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.