'കോഴ മാണി' എന്നുവിളിച്ച് ആക്ഷേപിച്ചതിന്‍റെ പ്രായശ്ചിത്തം -സജി മഞ്ഞക്കടമ്പിൽ

പാലാ: വൈകിയെങ്കിലും ഇടത്​ സർക്കാർ കെ.എം. മാണിയുടെ പേര് പാലാ ജനറൽ ആശുപത്രിക്ക് നൽകിയതിനെ സ്വാഗതം ചെയ്യുന്നതായും വെറും ആരോപണത്തിന്‍റെ പേരിൽ കെ.എം. മാണിയെ 'കോഴ മാണി' എന്നുവിളിച്ച് ക്രൂരമായി വേട്ടയാടിയ എൽ.ഡി.എഫ് ചെയ്ത പ്രായശ്ചിത്തമായി പാലായിലെ ജനങ്ങൾ ഇതിനെ കാണുമെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പേര് മാറ്റിയത് കൊണ്ടുമാത്രം കാര്യമില്ല, ഇന്നത്തെ ആശുപത്രിയുടെ ശോചയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും, നഴ്സ്മാരെയും മറ്റ് സ്റ്റാഫിനെയും നിയമിക്കണമെന്നും സജി ആവശ്യപ്പെട്ടു. നിലവിൽ ഏത്​ രോഗി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിവന്നാലും മെഡിക്കൽ കോളജിലേക്ക്​ റഫർ ചെയ്യുന്ന പണി മാത്രമാണ് പാലാ ആശുപത്രിയിൽ നടക്കുന്നതെന്നും സജി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.