ആനുകൂല്യങ്ങൾ തടഞ്ഞുവെക്കരുത് -അഡ്വ. കെ.ആർ. കുറുപ്പ്

ഫോട്ടോ KTL 5ൽ കോട്ടയം: എൽ.ഡി.എഫ് സർക്കാർ തടഞ്ഞുവെച്ച കേരളത്തിലെ സർവിസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. കെ.ആർ. കുറുപ്പ്. കെ.എസ്.എസ്.പി.എ ജില്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ കെ.ഡി. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, സംസ്ഥാന ഭാരവാഹികളായ രാജൻ കുരുക്കൾ, കെ.വി. മുരളി, ടി.എസ്. സലിം ഇ.എൻ. ഹർഷകുമാർ, പി.ജെ. ആന്‍റണി, ഗിരിജ ജോജി, ജില്ല ഭാരവാഹികളായ പി.കെ. മണിലാൽ, ബേബി ഡാനിയേൽ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ എം.പി. വേലായുധൻ, രാജൻ കുരുക്കൾ, കെ.വി. മുരളി, ടി.എസ്. സലിം എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.