പാലാ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചു

പാലാ: മന്ത്രിയെ കാത്തുനിൽക്കാതെ പാലാ ജനറൽ ആശുപത്രിയിൽ സജ്ജമായ ഡയാലിസിസ് സൗകര്യം ജനങ്ങൾക്കായി മാണി സി.കാപ്പൻ എം.എൽ.എ സമർപ്പിച്ചു. രണ്ടുവർഷം മുമ്പ് പാലായിൽ എത്തിച്ച ഡയാലിസിസ് മെഷീനുകൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം ചേർന്ന ആശുപത്രി മാനേജ്മെന്‍റ് യോഗം മന്ത്രിയുടെ സൗകര്യം കാത്തുനിൽക്കാതെ ഡയാലിസിസ് സൗകര്യം ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഐകകണ്​ഠ്യേന തീരുമാനിക്കുകയായിരുന്നു. മുനിസിപ്പൽ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറെക്കരയുടെ അധ്യക്ഷതയിൽ മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിലേക്ക് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഡോ. ശബരീനാഥ്‌, ബൈജു കൊല്ലംപറമ്പിൽ, ഷാർലി മാത്യു, ഷാജകുമാർ, അഡ്വ. ജോബി കുറ്റിക്കാട്ട്, പീറ്റർ പന്തലാനി, ജിമ്മി ജോസഫ്, രമേശ് ബാബു, എം.പി. കൃഷ്ണൻനായർ, ബിജു പാലൂപ്പടവിൽ, നീന ജോർജ്കുട്ടി, പ്രഫ. സതീഷ് ചൊള്ളാനി, പ്രശാന്ത് മോനിപ്പള്ളി, ജോസ് കുറ്റിയാനിമറ്റം, അനസ് കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.