എരുമേലി: ഡെവലപ്മൻെറ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ എരുമേലിയുടെ വികസനം ആവശ്യപ്പെട്ട് സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, കിടത്തിച്ചികിത്സ സൗകര്യം ഏർപ്പെടുത്തുക, റിങ് റോഡുകൾ നിർമിച്ച് ഗതാഗതതടസ്സം ഒഴിവാക്കുക, നിർദിഷ്ട വിമാനത്താവളത്തിന് എരുമേലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പദ്ധതി നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സെമിനാർ. വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വ്യാപാരഭവനിൽ സെമിനാർ ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. ഡെവലപ്മെന്‍റ് കൗൺസിൽ ചെയർമാൻ ബാബു തോമസ് അധ്യക്ഷതവഹിക്കും. ബാബു തോമസ്, എൻ.എം. ബഷീർ, ആയോഹ ബഷീർ, കെ.പി. മോഹനൻ, ജെ. ജമിനി മോൾ, കെ.കെ. സ്കറിയ, രാജു സഞ്ചയത്തിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.