അനധികൃതമായി വാരിയ മല്ലിക്കക്ക പിടിച്ചെടുത്തു

വൈക്കം: അനധികൃതമായി വാരിക്കൂട്ടിയ 800 കിലോ മല്ലിക്കക്ക ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ടി.വി പുരം പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കടവില്‍ നിന്നാണ് ചെറിയകക്ക പിടിച്ചെടുത്തത്. തുടര്‍ന്ന് കക്ക മുഴുവനും കായലിലേക്ക് നിക്ഷേപിച്ചു. സംഭവത്തിൽ ആര്‍ക്കെതിരെയും പിഴ ഈടാക്കിയിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. കായലില്‍നിന്നും ധാരാളമായി ചെറിയ കക്ക വാരുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന രീതിയില്‍ അനധികൃത മത്സ്യബന്ധനം നടത്തിയാല്‍ 15,000 രൂപ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. ഫിഷറീസ് ഓഫിസര്‍ ലൂസി, ഫിഷറീസ് അസിസ്റ്റന്‍റ്​ ജിഷ്ണു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ------------------------------------------------- സ്വാശ്രയ നേതൃസംഗമം സംഘടിപ്പിച്ചു കോട്ടയം: സുസ്ഥിരതയുടെയും സമഗ്രതയുടെയും വാതായനങ്ങള്‍ സാധാരണക്കാര്‍ക്ക് തുറന്നുനല്‍കാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കിയെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേഖല നേതൃസംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആര്യാ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ലൗലി ജോര്‍ജ്, ജില്ല പഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് കോഓഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.എസ്.എസ് കോഓഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി. KTL Ksss കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.