പൊൻകുന്നം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിൻെറ അന്തിമ പദ്ധതിരേഖ തയാറാക്കുന്നതിന് മുന്നോടിയായി കായികവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ സംഘം പ്രോജക്ട് റിപ്പോര്‍ട്ട് വിശകലനം ചെയ്തു. സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബാള്‍ കോര്‍ട്ട്, 200 മീറ്റല്‍ സിന്തറ്റിക് ട്രാക്, സെവന്‍സ് ഫുട്‌ബാള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ് എന്നിവ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനമായി. പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തിൻെറ പണി ത്വരിതപ്പെടുത്തുന്നതിനും ധാരണയായി. പുതിയ കെട്ടിടത്തിലെ സെല്ലാര്‍ ഫ്ലോറിലെ ലാബിലേക്ക് എല്‍.പി സ്‌കൂള്‍ താല്‍ക്കാലികമായി മാറ്റാനും നിലവില്‍ എല്‍.പി സ്‌കൂള്‍ പൊളിച്ച് അവിടെ ലേഡീസ് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനും തീരുമാനമെടുത്തു. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അബ്ദുൽ ജാഫര്‍, ആര്‍ക്കിടെക്ട് പോള്‍ ജോസ്, ഡിസൈന്‍ എൻജിനീയര്‍ എസ്. സൂരജ്, പ്രോജക്ട് എൻജിനീയര്‍മാരായ ബ്രാവിന്‍ ബാബു, അഭിജിത്, ജസ്‌വിന്‍ ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ആന്‍റണി മാര്‍ട്ടിന്‍, റിജോ വാളാന്തറ, പി.എ. ഷമീര്‍ എന്നിവര്‍ പങ്കെടുത്തു. KTL VZR 1 ടports School ചിത്രവിവരണം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കായികവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ സ്ഥലം സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.