ഏറ്റുമാനൂർ: നഗരസഭ സ്ഥലം കൈയേറി അനധികൃത നിർമാണം നടത്തുന്നുവെന്ന പരാതിയിൽ വിജിലൻസ് സംഘം തിങ്കളാഴ്ച പരിശോധന നടത്തി. ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു കിണർ സ്വകാര്യവ്യക്തി കൈയേറിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നഗരസഭ ഇതുവരെ ഭൂനികുതി അടച്ചിട്ടില്ലന്നും റീ സർവേ 15ൽ കുളം പുറമ്പോക്കായാണ് കിടക്കുന്നതെന്നുമാണ് വിവരം ലഭിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തി നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. നഗരസഭ ഓഫിസ്, വില്ലേജ് ഓഫിസ്, പരാതിയിലുള്ള വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിജിലൻസ് എത്തി രേഖകൾ പരിശോധിച്ചു. ഏറ്റുമാനൂർ ടൗണിൽ നഗരസഭ കാര്യാലയം, പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന സ്ഥലം ചൊവ്വാഴ്ച അളന്ന് തിരിക്കും. ഇവിടെ കൈയേറ്റമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കൗൺസിൽ യോഗത്തിൻെറ തീരുമാനപ്രകാരമാണ് നടപടി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഈ സ്ഥലം അളന്ന് തിരിച്ചിട്ടിരുന്ന കല്ലുകൾ മാറ്റിയ നിലയിലാണ്. തുടർന്നാണ് സ്ഥലം വീണ്ടും അളക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.