കോട്ടയം: വെച്ചൂർ പഞ്ചായത്തിൽ കെട്ടിട നികുതി ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇനി മുതൽ ഡിജിറ്റൽ പേമെന്‍റ് സംവിധാനവും. പഞ്ചായത്തിൽ അടക്കേണ്ട നികുതിയും മറ്റ് സേവനങ്ങളും ക്യൂ.ആർ കോഡ് സംവിധാനം ഉപയോഗിച്ച് അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ സ്വന്തം വീടിൻെറ കെട്ടിട നികുതി അടച്ച് ഡിജിറ്റൽ പേമെന്‍റ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരെ കാത്തുനിൽക്കാതെതന്നെ നികുതി അടക്കാൻ സാധിക്കുന്ന പുതിയ സംവിധാനം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മണിലാൽ, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റെജിമോൻ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് കോട്ടയം: ആയുഷ് വകുപ്പിൻെറയും നാഷനല്‍ ആയുഷ് മിഷൻെറയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 10ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കും. ജില്ലതല ഉദ്ഘാടനം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിക്കും. യോഗ സെമിനാര്‍, യോഗ പരിശീലനം, യോഗ ഫുഡ്ഫെസ്റ്റ്, യോഗ മെഡിക്കല്‍ ക്യാമ്പ് എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. കോട്ടയം: ജില്ല നെഹ്റു യുവകേന്ദ്ര, ആയുഷ് മന്ത്രാലയം, ചിന്മയ വിദ്യാലയ, നാഷനൽ സർവിസ് സ്‌കീം, എൻ.സി.സി, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, നെഹ്റു യുവകേന്ദ്ര അഫിലിയേറ്റഡ് ക്ലബുകൾ, മഹിള സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അന്തർദേശീയ യോഗ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലതല പരിപാടി ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.