ഒപ്പം താമസിച്ചയാളെ കൊലപ്പെടുത്തി; വീട്ടമ്മ കസ്റ്റഡിയിൽ

കോന്നി: ഒപ്പം താമസിച്ചിരുന്ന കൂട്ടാളിയെ വീട്ടമ്മ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൂടൽ നെല്ലിമുരുപ്പ് കോളനിയിലാണ്​ സംഭവം. തലക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന നെടുവത്തൂർ ആന കോട്ടൂർ കുളത്തും കരോട്ട് വീട്ടിൽ ശശിധരൻ പിള്ള (50) തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൂടൽ നെല്ലിമുരുപ്പ് കോളനിയിൽ രജനിയെ (43) കൂടൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാലുമാസം മുമ്പാണ് ശശിധരൻ രജനിക്കൊപ്പം കൂടിയത്. മാനസിക പ്രശ്നമുള്ള രജനി മുമ്പും ശശിധരനെ ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഞായറാഴ്ച വൈകീട്ടോടെ ഉണ്ടായ തർക്കത്തെ തുടർന്ന് രജനി കമ്പിപ്പാരകൊണ്ട് തലക്ക്​ അടിക്കുകയായിരുന്നു. ഈ സമയം പുറത്തുകളിക്കാൻ പോയ രജനിയുടെ മകൻ തിരികെ എത്തിയപ്പോഴാണ്​ മുറിയിൽ രക്തത്തിൽ കിടക്കുന്ന ശശിധരനെ കണ്ടത്​. ഉടൻ പഞ്ചായത്തംഗത്തെയും പൊലീസിനെയും വിവരം അറിയിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ ശശിധരൻ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.