സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹം

ചങ്ങനാശ്ശേരി: കെ- റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ സ്റ്റുഡന്റ്‌സ് എഗെയ്​ൻസ്റ്റ് കെ-റെയില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹവും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍. അപര്‍ണ സമരം ഉദ്ഘാടനം ചെയ്തു. വി.ജെ. ലാലി, ശശിധരന്‍ നായര്‍, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, വി. അരവിന്ദ്, ആര്‍. മീനാക്ഷി , ആഷ്‌ന തമ്പി, ലക്ഷ്മി സദാനന്ദന്‍, അഭിഷേക് ബിജു, ജോസി ചക്കാലക്കല്‍, ഡി. സുരേഷ്, ബിന്‍സി ബിനോയ്, അനന്ത ഗോപന്‍, അനാമിക എസ്. ഗോപാല്‍, കെ.എന്‍. രാജന്‍, ടി.ജെ. ജോസുകുട്ടി, രതീഷ് രാജന്‍, അരവിന്ദ് എസ്, മിനി തോമസ്, ലിജിമോള്‍ എം.ഡി, സാജന്‍ കൊരണ്ടിത്തറ, ബേബിച്ചന്‍ അഞ്ചേക്കര എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.