എക്‌സ്​പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ് അനുവദിക്കണം

കടുത്തുരുത്തി: പുതിയതായി സര്‍വിസ് ആരംഭിച്ച വേളാങ്കണ്ണി എക്‌സ്​പ്രസ്​ അടക്കമുള്ള ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനില്‍ സ്‌റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തില്‍ റെയിൽവേ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. വേളാങ്കണ്ണി എക്‌സ്​പ്രസ്, വേണാട്​, മലബാര്‍, രാജ്യറാണി, വഞ്ചിനാട്, പരശുറാം, ഐലന്‍റ്​ എന്നീ എക്‌സ്​പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ് അനുവദിക്കുക, സ്‌റ്റേഷനില്‍ റിസര്‍വേഷൻ കൗണ്ടര്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ആപ്പാഞ്ചിറ ജങ്​ഷനില്‍നിന്നും റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുനടന്ന ധര്‍ണ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിച്ച വേളാങ്കണ്ണി എക്‌സ്​പ്രസിന് എറണാകുളത്തിനും കോട്ടയത്തിനും ഇടക്ക്​ ഒരു സ്റ്റോപ് പോലും അനുവദിക്കാത്ത റെയിൽവേ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്. മലബാര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന മലബാര്‍, രാജ്യറാണി എക്‌സ്​പ്രസുകള്‍ക്ക് സ്റ്റോപ്പിന്‍റെ കാര്യത്തില്‍ നാളിതുവരെ ഒരു പരിഗണനയും റെയിൽവേ നല്‍കിയിട്ടില്ല. അവഗണന തുടര്‍ന്നാല്‍ നിവേദനം നല്‍കി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ധര്‍ണ മുന്നറിയിപ്പു നല്‍കി. ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി സുനില്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടക്കല്‍, ജെസി ദേവസ്യ, ഷിജി കുര്യന്‍ മൂര്‍ത്തിങ്കല്‍, സജി നടുവിലേക്കുറിച്ചിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളായ മോഹന്‍ ഡി.ബാബു, അഡ്വ.മധു എബ്രഹാം, ശശി ആരിപ്പള്ളി, കെ.ഗുപ്തന്‍, പി.ജെ. തോമസ്, ജോണി കണിവേലി, അബ്ബാസ് നടയ്ക്കമ്യാലില്‍, വാസുദേവന്‍ നമ്പൂതിരി, ജോസ് ജെയിംസ് നിലപ്പനക്കൊല്ലി, ഷാജഹാന്‍ കാലായില്‍, തോമസ് മുണ്ടുവേലി, ജോസ് കെ.ജോസഫ് മാളി​യേക്കല്‍, സെബാസ്റ്റ്യന്‍ കോച്ചേരി, ജോയി പുല്ലുകാല, സണ്ണി കരിക്കാട്ടില്‍, ബിനു ചെരിയംകാലാ, സി.എസ്. ജോര്‍ജ്, മാത്തച്ചന്‍ പന്തല്ലൂര്‍, ജോസുകുട്ടി കീഴങ്ങാട്ട്, ജിന്‍സ് ചക്കാലയിൽ എന്നിവര്‍ സംസാരിച്ചു. KTL Railway march ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനില്‍ സ്‌റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി നടത്തിയ ധര്‍ണ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.