സി.പി.ഐ മണ്ഡലം സമ്മേളനം

ഈരാറ്റുപേട്ട: കേന്ദ്ര സർക്കാറിനെതിരെ രാജ്യത്ത് ഇടതുപക്ഷ മതേതരത്വ ഐക്യം യാഥാർഥ്യമാകുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ. സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതേതരത്വ സങ്കൽപങ്ങളെ ഇല്ലാതാക്കി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ ബദൽ ശക്തിയായി മതേതര കക്ഷികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. പി.എൻ. സുകുമാരൻ നായർ പതാക ഉയർത്തി. അഡ്വ. പി.എസ്. സുനിൽ, ഷമാസ് ലത്തീഫ്, ഓമന രമേശ്‌ എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷത വഹിച്ചു. കെ.എസ്. രാജു, സോളി ഷാജോ, എം.ജി. ശേഖരൻ, അഡ്വ. വി. കെ. സന്തോഷ്‌കുമാർ, ബാബു കെ. ജോർജ്, കെ.ടി. പ്രമോദ്, പി.കെ. ഷാജ്​കുമാർ, ഇ.കെ. മുജീബ്, ടി.ഡി. മോഹനൻ, ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. പടം സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.