വിനോദസഞ്ചാരിയായ യുവാവിനെ പുഴയിൽ കാണാതായി

അടിമാലി: കുളിക്കാൻ പുഴയിലിറങ്ങിയ വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി. ചാലക്കുടി ആളൂർ അന്നത്തടം വിതയത്തിൽ ത്രാസിൽ തോമസിനെയാണ്​ (29) കാണാതായത്. മാങ്കുളം ആനക്കുളം പുഴയിൽ ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ്​ പുഴയിലെ കുത്തൊഴുക്കിൽ അകപ്പെട്ടത്. ശക്തമായ മഴയിൽ പുഴയിൽ വെള്ളം ഉയരുകയും ഇരുട്ടും പരന്നതോടെ അഗ്​നിരക്ഷാസേന ആരംഭിച്ച തിരച്ചിൽ നിർത്തിവെച്ചു. ഒമ്പതംഗ വിനോദയാത്ര സംഘത്തിലെ അംഗമാണ് തോമസ്. സ്ഥിരമായി കാട്ടാനകളെത്തുന്ന ഓരിന് സമീപത്തെ കോട്ടേജിലാണ്​ ഇവർ താമസിക്കാൻ മുറിയെടുത്തത്​. അഗ്​നിരക്ഷാസേനക്ക്​ പുറമെ മാങ്കുളം ഔട്ട്പോസ്റ്റിൽനിന്ന് പൊലീസും നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകുന്നു. അടുത്തിടെ രണ്ട് സംഭവങ്ങളിലായി രണ്ട്​ യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.