വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം നൽകുന്നതിന്​ നിലവിലെ ഒഴിവുകളിൽ വെറ്ററിനറി ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവിസിൽനിന്ന്​ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം 20ന് രാവിലെ 11.30 ന് കലക്​​ടറേറ്റിലുള്ള ജില്ല മൃഗസംരക്ഷണ ഓഫിസിൽ എത്തണം. ഫോൺ: 0481 2563726. ഗെസ്റ്റ്​ ഇൻസ്ട്രക്ടർ നിയമനം കോട്ടയം: പള്ളിക്കത്തോട് ഗവ. ഐ.ടി.ഐയിൽ ഇലക്​ട്രോണിക്സ് മെക്കാനിക്, പ്ലംബർ ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന്​ വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 0481 2551062, 9497087481.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.