കോട്ടയം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അകലക്കുന്നം പഞ്ചായത്തിലെ വിളവെടുപ്പുത്സവം പാമ്പാടി കൃഷി അസി. ഡയറക്ടർ ലെൻസി തോമസ് ഉദ്ഘാടനം ചെയ്തു. ആറാംവാർഡിൽ പഞ്ചായത്ത് അംഗം ഷാന്‍റി ബാബുവിൻെറ നേതൃത്വത്തിൽ വാർഡുതല സമിതി 25 സെന്‍റ് സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പും ഒമ്പതാം വാർഡിൽ പഞ്ചായത്ത് അംഗം ടെസി രാജുവിൻെറ നേതൃത്വത്തിൽ 20 സെന്‍റ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമാണ് നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ ഷാന്‍റി ബാബു, ടെസി രാജു, അകലക്കുന്നം പഞ്ചായത്ത് കൃഷി ഓഫിസർ സ്നേഹലത മാത്യു, കൃഷി അസിസ്റ്റന്‍റുമാരായ സരോജ മെബേൽ, ടി.കെ. ലേഖ എന്നിവർ പങ്കെടുത്തു. വനിത കമീഷൻ അദാലത് കോട്ടയം: കേരള വനിത കമീഷൻ ജൂലൈ രണ്ടിന് രാവിലെ 10 മുതൽ കോട്ടയം സാഹിത്യപ്രവർത്തക കോഓപറേറ്റിവ് സൊസൈറ്റി ഹാളിൽ മെഗാ അദാലത് സംഘടിപ്പിക്കും. ഫോൺ: 0471 2302590.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.