മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക്​ അനുബന്ധ വസ്തുക്കൾക്ക്​ ക്ഷാമം

ഗാന്ധിനഗർ: ശസ്ത്രക്രിയക്കുശേഷം തുന്നൽ ഇടുന്നതിനുള്ള സാധനങ്ങൾപോലും മെഡിക്കൽ കോളജിൽ ലഭ്യമല്ലെന്ന് പരാതി. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട് ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ 36കാരന് ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനായി സ്റ്റിമ്മിങ്​ മെറ്റീരിയൽ വാങ്ങുവാൻ ഡോക്ടർ കുറിച്ചുനൽകുകയായിരുന്നു. രോഗിയുടെ ബന്ധു മെഡിക്കൽ കോളജിലെ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഇത് അന്വേഷിച്ചുവെങ്കിലും അവിടെനിന്ന്​ ഇവ ലഭിച്ചില്ല. തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്ന്​ ഉയർന്നവിലക്ക്​ വാങ്ങി. ശസ്ത്രക്രിയക്ക് ആവശ്യമായ ചെറിയ തരത്തിലുള്ള ഈ അനുബന്ധ സാധനങ്ങൾപോലും ആശുപത്രിയിൽ ഇല്ലാത്തത് നിർധനരായ രോഗികൾക്കാണ്​​ ഏറെ ബുദ്ധിമുട്ട്​​ സൃഷ്ടിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ, കൂടെയെത്തുന്ന ആളുടെ കൈവശം ആവശ്യത്തിന് പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് യഥാസമയം ചികിത്സ നൽകുവാൻ കഴിയാതെവരുകയും രോഗി ഗുരുതരാവസ്ഥയിലാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. മുറിവ്​ തുന്നിക്കെട്ടുവാൻ ഉപയോഗിക്കുന്ന നൂലും, മറ്റ്​ അനുബന്ധ ഉപകരണങ്ങളുമാണ്​ ചില സമയങ്ങളിൽ ഇല്ലാതെവരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.