അനൂപി‍െൻറ മരണം: ബ്ലേഡ്​ മാഫിയയുടെ പങ്ക് അന്വേഷിക്കണം - എ.ഐ.വൈ.എഫ്

അനൂപി‍ൻെറ മരണം: ബ്ലേഡ്​ മാഫിയയുടെ പങ്ക് അന്വേഷിക്കണം - എ.ഐ.വൈ.എഫ് രാമപുരം: ആത്മഹത്യചെയ്ത അനൂപ് അശോക‍ൻെറ മരണത്തിൽ ബ്ലേഡ്​ മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ എ.ഐ.വൈ.എഫി‍ൻെറ നേതൃത്വത്തില്‍ രാമപുരത്ത് സായാഹ്നധര്‍ണ നടത്തി. ജില്ല പ്രസിഡന്‍റ്​ റെനീഷ് കാരിമറ്റം ഉദ്ഘാടനം ചെയ്തു. പാലാ മണ്ഡലം എക്‌സിക്യൂട്ടിവ് കമ്മിറ്റി ഷജിത് ലാല്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഏഴാംതീയതിയാണ് വീട്ടില്‍നിന്നും അനൂപിനെ കാണാതായത്. പിറ്റേദിവസം രാവിലെ 5.30ന് സമീപവാസിയുടെ പുരയിടത്തിലെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കോട്ടയം ഉഴവൂര്‍ റോഡിലെ സ്വകാര്യബസില്‍ ഡ്രൈവറായിരുന്നു. കൊള്ളപ്പലിശക്ക് പണം കടം നല്‍കുന്ന രണ്ടുപേര്‍ അനൂപിനെ വിളിച്ച് നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഈ അടുത്തിടെ ജോലിചെയ്യുന്ന ബസില്‍നിന്നും വലിച്ച് താഴെയിട്ട് അടിക്കുമെന്നും പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.