മുനിസിപ്പൽ സ്റ്റേഡിയത്തിന്​ അഞ്ചുകോടിയുടെ ഭരണാനുമതി

ചങ്ങനാശ്ശേരി: മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലാക്കാൻ അഞ്ചുകോടിയുടെ ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാനുമായും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും എം.എൽ.എ ചർച്ച നടത്തിയിരുന്നു. രാജ്യാന്തര നിലവാരത്തിലുള്ള നാച്ചുറൽ ടർഫാണ് മുഖ്യ ആകർഷണം. ഇതുകൂടാതെ നിലവിലെ ഗാലറിക്ക്​ മുകളിൽ ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര, ജിംനേഷ്യം, വോളിബാൾ കോർട്ട്​, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ഡ്രസിങ് റൂമുകൾ, ഡ്രൈനേജ് ഫെസിലിറ്റി തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. നഗരസഭ സ്റ്റേഡിയം പുനർനിർമാണത്തിൽ ആർക്കും ആശങ്കവേണ്ടെന്നും എല്ലാ കായികപ്രേമികൾക്കും ഉപയോഗിക്കാവുന്ന രീതിയിലാകുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.