സംസ്ഥാന യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴയില്‍ തുടക്കം

​തൊടുപുഴ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 35ാമത് യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴ ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെംബര്‍ കെ.എല്‍. ജോസഫ്, ഇടുക്കി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി പി.കെ. കുര്യാക്കോസ്, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അനസ് ഇബ്രാഹിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീലക്ഷ്മി സുധീപ്, സഫിയ ജബ്ബാര്‍, ന്യൂമാന്‍ കോളജ് മാനേജര്‍ ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രിന്‍സിപ്പൽ ഡോ. ബിജിമോള്‍ തോമസ്, ഫാ. ബെന്‍സ് നിരവത്തിനാല്‍, ടി.ആര്‍. സോമന്‍, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂണ്‍ 17 മുതല്‍ 21 വരെ പുരുഷ-വനിത ടീമുകളുടെ മത്സരങ്ങളില്‍ നാനൂറോളം മത്സരാർഥികള്‍ മാറ്റുരക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. TDG Volley തൊടുപുഴയിൽ ആരംഭിച്ച സംസ്ഥാന യൂത്ത്​ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കോട്ടയവും മലപ്പുറവും തമ്മിലുള്ള മത്സരത്തിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.