കുമളി: തമിഴ്നാട് സർക്കാർ പുതുതായി നിയമിച്ച ചീഫ് എൻജിനീയർ മുല്ലപ്പെരിയാർ സന്ദർശിച്ചു. തമിഴ്നാട് പൊതുമരാമത്ത് ഇറിഗേഷൻ വിഭാഗം ചീഫ് എൻജിനീയറായി നിയമിക്കപ്പെട്ട ഞ്ജാനചന്ദ്രശേഖരനാണ് മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം വ്യാഴാഴ്ച അണക്കെട്ട് സന്ദർശിച്ചത്. പദവിയേറ്റതും അണക്കെട്ട് സന്ദർശിച്ച വിവരവും തമിഴ്നാട് അധികൃതർ കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലും പരിസരങ്ങളിലും നിരവധി അറ്റകുറ്റപ്പണി നടത്തുകയും തേക്കടിയിൽ വർഷങ്ങളായി നശിച്ചുകിടന്നിരുന്ന കെട്ടിടങ്ങളും ഓഫിസും അടുത്തിടെ നവീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചീഫ് എൻജിനീയർ തേക്കടി, മുല്ലപ്പെരിയാർ പ്രദേശങ്ങൾ സന്ദർശിച്ചത്. ചീഫ് എൻജിനീയർക്കൊപ്പം എക്സിക്യൂട്ടിവ് എൻജിനീയർ സുകുമാർ, സാം ഇർവിൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ ഗേറ്റുകൾ, പ്രധാന അണക്കെട്ടിലെ സീപ്പേജ് ജലം ഒഴുകുന്ന ഗാലറികൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ....... cap: തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഞ്ജാനശേഖരൻ മുല്ലപ്പെരിയാർ സന്ദർശിക്കുന്നു ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.