നെടുംകുന്നത്തെ തമ്മിലടി: ഐ.എൻ.ടി.യു.സി. നേതാവിന്​ സസ്‌പെൻഷൻ

നെടുംകുന്നം: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ ജോ തോമസ് പായിക്കാടനും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ്​ ജിജി പോത്തനും തമ്മിലടിച്ച സംഭവത്തിൽ ജിജി പോത്തനെ സസ്‌പെൻഡ് ചെയ്തു. നേതാക്കൾ തമ്മിലടിച്ച സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളുടെ തമ്മിൽത്തല്ല് വാർത്തയായതോടെ കെ.പി.സി.സി പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.