കൊടുങ്ങൂരില്‍ തമ്മിലടിച്ച കോണ്‍ഗ്രസ് നേതാക്കൾക്ക്​ സസ്‌പെൻഷൻ

കോട്ടയം: പരസ്യമായി തമ്മിലടിച്ച കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിമാർക്ക്​ സസ്‌പെൻഷൻ. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.കെ. സുരേഷ്​കുമാറിനെയും ഷിന്‍സ് പീറ്ററിനെയുമാണ് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ സസ്‌പെൻഡ്​​ ചെയ്തത്. ഇരുവരും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡി.സി.സി അധ്യക്ഷന്‍ നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്​​ നടപടി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത് എന്നാണ് വിവരം. അതിനുപിന്നാലെ നെടുംകുന്നത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ ജോ പായിക്കാടനും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ജിജി പോത്തനും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.