കോട്ടയം: മുത്തോലി പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 26 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ജില്ല പഞ്ചായത്ത് പദ്ധതിയിൽപെടുത്തി അനുവദിച്ച 26 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റ് രൺജിത്ത് ജി. മീനാഭവൻ, വൈസ് പ്രസിഡന്‍റ് ജയരാജു, പഞ്ചായത്ത് അംഗങ്ങളായ ഫിലോമിന ഫിലിപ്, എൻ.കെ. ശശികുമാർ, ആര്യ സബിൻ, ജിജി ജേക്കബ് എന്നിവർ സ്വിച് ഓൺ നിർവഹിച്ചു. ------------------------ നവസംരംഭകർക്ക് ശിൽപശാല കോട്ടയം: സംസ്ഥാന സർക്കാറിന്‍റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്തിന്‍റെയും കോട്ടയം താലൂക്ക് വ്യവസായ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കുമരകത്തെ നവസംരംഭകർക്കായി ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ രഞ്ജു രാജുവിന്‍റെ നേതൃത്വത്തിൽ സംരംഭകർക്കായി ബോധവത്കരണ ക്ലാസ് നടന്നു. സർക്കാർ പദ്ധതികൾ, പുതിയ സംരംഭ സാധ്യതകൾ, വിവിധ ലൈസൻസുകൾ, സബ്‌സിഡി സ്‌കീമുകൾ, വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ശിൽപശാല സംഘടിപ്പിച്ചത്. കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ പുതുതായി 108 സംരംഭകരെ കണ്ടെത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാമോൾ ലാലു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർഷ ബൈജു, പി.എ. എബ്രഹാം, ശ്രീജ സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത സുനിൽ, രശ്മികല, പി.എസ്. അനീഷ്, വി.സി. അഭിലാഷ്, ഷീമ രാജേഷ്, പി.കെ. സേതു, വി.എൻ. ജയകുമാർ, ദിവ്യ ദാമോദരൻ, ജോഫി ഫെലിക്‌സ്, പി.കെ. മനോഹരൻ, മായാ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ആശ എം. കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.