മാലിന്യക്കൂമ്പാരത്തിനിടയിൽ ഫീഡിങ്​ റൂം

കോട്ടയം: കലക്ടറേറ്റ് വളപ്പിൽ എത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ​ സജ്ജമാക്കിയ ഫീഡിങ്​ റൂം ശോച്യാവസ്ഥയിൽ. പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫിസുകളിലും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരുടെ വലിയ വെല്ലുവിളിയായിരുന്നു മുലയൂട്ടുകയെന്നത്. ഇതിനു പരിഹാരമായാണ് ഫീഡിങ്​ റൂം എന്ന ആശയം കൊണ്ടുവന്നത്​. നിലവിൽ ഫീഡിങ്​ റൂമിന്‍റെ സ്ഥിതി പരിതാപകരമാണ്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ എത്തുന്നവർ മാലിന്യത്തിനിടയിലൂടെ കേന്ദ്രത്തിനുള്ളിലേക്ക് കടക്കേണ്ട അവസ്ഥയാണ്​. വൃത്തിയുള്ള അന്തരീക്ഷവും ചുറ്റുപാടും വേണ്ട ഫീഡിങ്​ റൂം പരിസരം ഇപ്പോൾ, മാലിന്യക്കൂമ്പാരങ്ങൾക്കും പെയിന്‍റുപാട്ടകളുടെ ഇടയിലുമാണ് പ്രവർത്തിക്കുന്നത്. പഴകിയ സാധനസാമഗ്രികളും കടലാസുകളും മറ്റും അലക്ഷ്യമായി കേന്ദ്രത്തിന് മുന്നിൽ കൂട്ടിയിട്ട നിലയിലാണ്. എൻ.എച്ച്.എം ഫണ്ട് വിനിയോഗിച്ചാണ് മുറി സജ്ജമാക്കിയത്. കലക്ടറേറ്റിൽ ദിനേന നിരവധി പേരാണ് വന്നുപോകുന്നത്. കലക്ടറേറ്റ് കെട്ടിടത്തിന്‍റെ ഒന്നാംനിലയിലെ സ്റ്റെയർകേസിനു സമീപത്തെ ഒഴിഞ്ഞകോണിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. 2019ൽ കെ.കെ. ശൈലജയാണ്​ ഉദ്ഘാടനം നിർവഹിച്ചത്. ഒരേസമയം രണ്ടുപേർക്ക് റൂം ഉപയോഗിക്കാം. ഫാൻ, കുടിവെള്ള സംവിധാനം എന്നിവ മുറിക്കുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. മുലയൂട്ടുന്നത് സംബന്ധിച്ച നിർദേശങ്ങളും ചിത്രങ്ങളും റൂമിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുറിക്ക്​ ആവശ്യമായ വലുപ്പവും തൊട്ടിലും ക്രമീകരിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. KTL Feeding room കലക്ടറേറ്റിലെ ഫീഡിങ്​​​ റൂമിന്​ സമീപം മാലിന്യം കൂടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.