എം.ഇ.എസ് കോളജ് പ്രിൻസിപ്പലായി പ്രഫ. എ.എം. റഷീദ് ചുമതലയേറ്റു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട . നെടുങ്കണ്ടം എം.ഇ.എസ് കോളജിൽ 16 വർഷം പ്രിൻസിപ്പൽ ചുമതല വഹിച്ച ഇദ്ദേഹം മേയ് 31നാണ് സർവിസിൽനിന്ന് വിരമിച്ചത്. പ്രിൻസിപ്പൽ സ്ഥാനമുൾ​പ്പെടെ കോളജ് അധ്യാപന രംഗത്ത് 30 വർഷത്തെ സേവനപാരമ്പര്യമുള്ള ഇദ്ദേഹം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി സെനറ്റ് അംഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, മലയാള ഭാഷ സമിതി ഇടുക്കി ജില്ല കൺവീനർ, കേരള പ്രിൻസിപ്പൽസ് കൗൺസിൽ റീജനൽ സെക്രട്ടറി, പ്രിൻസിപ്പൽസ് കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോളജ് മുൻ ചെയർമാൻ പ്രഫ. എം.കെ. ഫരീദ്, ചെയർമാൻ കെ.ഇ. പരീത്, എം.ഇ.എസ് ജില്ല സെക്രട്ടറി ഷഹാസ് പറപ്പള്ളിയിൽ, അബ്ബാസ് പാറയിൽ, സ്ഥാനമൊഴിയുന്ന പ്രിൻസിപ്പൽ ഇൻചാർജ് വി.എം. ഹലീൽ മുഹമ്മദ് എന്നിവർ പ​​ങ്കെടുത്തു. പടം ഈരാറ്റുപേട്ട എം.ഇ.എസ് കോളജ് പ്രിൻസിപ്പലായി ചുമതലയേറ്റ പ്രഫ. എ.എം. റഷീദ് ( closup photo only)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.