കൂട്ടിക്കല്‍: പ്രളയംമൂലം ദുരന്തഭൂമിയായി മാറിയ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ബാങ്കുകളും അധികാരികളും ജപ്തി നടപടി സ്വീകരിച്ചുവരുന്നതിനെതിരെ എ.ഐ.വൈ.എഫിന്‍റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് ധര്‍ണ നടത്തി. പ്രളയദുരന്തത്തില്‍നിന്ന് കരകയറാത്ത കൂട്ടിക്കല്‍ പഞ്ചായത്തിലെ ജപ്തി നടപടി നിര്‍ത്തിവെക്കണം എന്നതായിരുന്നു ആവശ്യം. ജപ്തി നടപടികളുമായി വരുന്ന അധികാരികളെ തടയുമെന്ന് എ.ഐ.വൈ.എഫ് ഭാരവാഹികള്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്‍റെ കൊടിയുടെ നിറം നോക്കി സമരം നടത്തുന്നവരല്ല എ.ഐ.വൈ.എഫ് എന്ന് ശുഭേഷ് സുധാകരന്‍ പറഞ്ഞു. സി.പി.ഐ കൂട്ടിക്കല്‍ ലോക്കല്‍ സെക്രട്ടറി സനീഷ് പുതുപ്പറമ്പില്‍, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം വിനീത് പനമൂട്ടില്‍, കണ്ണന്‍ പുലിക്കുന്ന്, അഭിജിത്ത് വിശ്വനാഥ്, കിരണ്‍ രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു മുരളി, രജനി സുധീര്‍, സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.കെ. ഭാസി, ടി.പി. റഷീദ്, മനേഷ് പെരുമ്പള്ളി, സാബു പുതുവേല്‍ തുടങ്ങിയവർ സംസാരിച്ചു. KTL AIYF KOOTTICKAL DARNA കൂട്ടിക്കല്‍ വില്ലേജ് ഓഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.