പടം: KTL Kiliroor govt കിളിരൂർ ഗവ. യു.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ഇല്ലിക്കൽ ചേരിക്കൽ ടെക്സ്റ്റയിൽസ് എം.ഡി സഫറുള്ള വിദ്യാർഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് രാജി കെ.തങ്കപ്പൻ, മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിസാർ സി.ജാഫർ, അധ്യാപകൻ റഷീദ് ഉമരി എന്നിവർ സമീപം. ചേരിക്കൽ ടെക്സ്റ്റയിൽസാണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്. കെ-റെയില്‍ :എസ്.പി ഓഫിസ് മാര്‍ച്ച് കോട്ടയം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന എസ്.പി ഓഫിസ് മാര്‍ച്ച് 24 ലേക്ക് മാറ്റിയതായി സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു. കേന്ദ്രഗവണ്‍മെന്‍റിന്‍റെയോ റെയില്‍വേ ബോര്‍ഡിന്‍റെയോ അനുമതിയില്ലാതെ സ്ഥല ഉടമകളെ അറിയിക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി കെ-റെയില്‍ ഉദ്യോഗസ്ഥര്‍ പൊലീസിനെ ഉപയോഗിച്ചു സര്‍വേ നടത്താനും കെ-റെയില്‍ കല്ലിടുവാനും ശ്രമിച്ചപ്പോള്‍ സമാധാനപരമായി സമരം നടത്തിയ സമരക്കാര്‍ക്കെതിരെയും, സ്ഥല ഉടമകള്‍ക്കെതിരെയും എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സമരക്കാരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മാര്‍ച്ച് നടത്തുന്നത്. 24ന് രാവിലെ 10ന് ബസേലിയോസ് കോളജ് പടിക്കല്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എസ്.പി ഓഫിസ് പടിക്കല്‍ നടക്കുന്ന പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.