കോട്ടയം: കേരള പൊതുജനാരോഗ്യ ബിൽ 2021ലെ വ്യവസ്ഥകൾ പലതും ഹോമിയോപതി ഉൾപ്പെടെ ആയുഷ് വിഭാഗങ്ങളെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്നതാണെന്ന് ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് ആയുഷ് വിഭാഗങ്ങളുടെ സംഭാവന വലുതാണെങ്കിലും പുതിയ ബിൽ പ്രകാരം തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിലെല്ലാം അലോപതി വിഭാഗത്തിന് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ആയുഷ് വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഒരു കമ്മിറ്റി മേൽപറഞ്ഞ തലങ്ങളിലെല്ലാം പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ഇതര വൈദ്യശാസ്ത്രങ്ങളുടെ ഫലപ്രദമായ ഇടപെടൽ പൊതുജനാരോഗ്യ രംഗത്ത് ഉറപ്പുവരുത്താനാകൂ. പൊതുജനങ്ങൾക്കും ആയുഷ് വിഭാഗത്തിലെ ഡോക്ടർമാർക്കും ഭാവിയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യവസ്ഥകൾ പുതിയ പൊതുജനാരോഗ്യ ബില്ലിൽനിന്ന് ഒഴിവാക്കണമെന്ന് ഐ.എച്ച്.എം.എ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കൃഷ്ണകുമാർ ചെമ്പൻകുളം, അസോ. ജില്ല പ്രസിഡന്റ് ഡോ. ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി ഡോ. വി. സോജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.