പ്രവാചകനിന്ദ: ജമാഅത്ത് കൗൺസിൽ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: പ്രവാചക നിന്ദക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ കാഞ്ഞിരപ്പള്ളി, കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ദക്ഷിണ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രവാചകനിന്ദ: ഭാരത പൈതൃകത്തിന് ആപത്ത് ' സംസ്ഥാനതല കാമ്പയിന്​ തുടക്കം കുറിച്ചു. പി.എം. തമ്പിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജമാഅത്ത് കൗൺസിൽ സംസ്ഥാനവർക്കിങ്​ പ്രസിഡന്‍റ്​ ഡോ. ജഹാംഗീർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല ജനറൽ സെക്രട്ടറി സുബൈർ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി (പത്തനംതിട്ട), അബ്ദുൽ ജലീൽ മുസ്‌ലിയാർ (കൊല്ലം), ജില്ല പ്രസിഡന്‍റ്​ അമീൻഷ, ടി.സി. ഷാജി, എം.ഐ. നൗഷാദ്, സലീം കണ്ണങ്കര, ജലാൽ പൂതക്കുഴി, എം.സി ഖാൻ, സരത്ത് സലിം, ഇർഷാദ് പറമ്പിൽ, പി.എസ് സൈനുദ്ദീൻ, അബ്ദുൽസലാം കുന്നുംപുറം, യു.അബ്ദുൽ അസീസ്, റിയാസ് കരിപ്പായിൽ, അനീഷ് മുക്കാലി, പി.എസ് അബ്ദുസ്സലാം, ഫസ്‌ലി ആനക്കല്ല്, ഷറഫുദ്ദീൻ ചോറ്റി, തുടങ്ങിയവർ പങ്കെടുത്തു. KTL WBL Jama ath counsil ജമാഅത്ത് കൗൺസിൽ കാമ്പയിൻ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ജഹാംഗീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.