'എ.സി കനാല്‍ പള്ളാത്തുരുത്തിയിലേക്ക് തുറക്കണം'

ചങ്ങനാശ്ശേരി: കുട്ടനാട്ടില്‍ മഴക്കാലത്ത് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍നിന്ന്​ ജനങ്ങളെ രക്ഷിക്കുവാന്‍ എ.സി കനാല്‍ പള്ളാത്തുരുത്തിയിലേക്ക് തുറക്കുവാന്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നൈനാന്‍ തോമസ് മുളപ്പാമഠം ആവശ്യപ്പെട്ടു. എ.സി കനാല്‍ സംരക്ഷണസമിതി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.സി റോഡ് ഉയര്‍ത്തുംതോറും കനാലില്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തിന്റെ നിരപ്പ് ഉയരുകയും കുട്ടനാടിന്റെ തെക്കന്‍ മേഖലകളില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുകയും ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുകയുമാണ്. വെള്ളപ്പൊക്ക സമയത്ത് എ.സി കനാലിലും മണിമലയാറ്റിലും വെള്ളത്തിന്റെ ഉയര്‍ച്ചയുടെ തോത് മൂന്നടിവരെ വ്യത്യാസത്തിലാണ്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന എ.സി റോഡ് വെള്ളപ്പൊക്കത്തില്‍ ഉപയോഗപ്രദമാക്കുവാന്‍ കനാല്‍ പള്ളാത്തുരുത്തിവരെ തുറക്കുക എന്നതാണ് ഏക പോംവഴി. എ.സി കനാല്‍ പൂര്‍ണമായും തുറക്കണമെന്ന്​ ആവശ്യപ്പെട്ട് ചങ്ങനാശ്ശേരിയില്‍നിന്ന്​ ആലപ്പുഴ വരെ നൈനാന്‍ തോമസ് മുളപ്പാമഠത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട സമര സന്ദേശയാത്ര നടത്തി. എ.സി കനാല്‍ തുടങ്ങുന്ന മനക്കച്ചിറയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ചങ്ങനാശ്ശേരി മര്‍ച്ചന്റ്‌സ് അസോ. ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ അയ്യരുകുളങ്ങര അധ്യക്ഷതവഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് സൈബി അക്കര, എസ്.എന്‍.ഡി.പി കുട്ടനാട് യൂനിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി, കോണ്‍ഗ്രസ് നേതാവ് ജി.സൂരജ് പെരുമ്പ്ര, ജോസഫ് ചേക്കോടന്‍, ജോസ് ടി.ആലഞ്ചേരി, ജോമോന്‍ തോമസ്, അജോ പോത്തന്‍, അലക്‌സാണ്ടര്‍ പുത്തന്‍പുര, ഷിബു കണ്ണന്‍മാലി, എ.കെ. ഷംസുദന്‍, ജയിംസ് കൊച്ചുകുന്നേല്‍, ശശി കാഞ്ഞിരുത്തുംമൂട്ടില്‍, എ.സി. വിജയപ്പന്‍, ജോസി ഡൊമിനിക്, ജോഷി കോയിപ്പുറം, തോമസ് വര്‍ക്കി വടുതല തേവലക്കാട്, സിബിച്ചന്‍ മുളപ്പാമഠം, ജയിസണ്‍ ചങ്ങനാശ്ശേരി, കറിയാച്ചന്‍ വടകര, സുരേന്ദ്രന്‍ മുട്ടാര്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 2 Ac canal ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി കനാല്‍ പൂര്‍ണമായും തുറക്കണമെന്ന്​ ആവശ്യപ്പെട്ട് എ.സി കനാല്‍ സംരക്ഷണ സമിതി ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴ കലക്‌ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ സംഗമം ചെയര്‍മാന്‍ നൈനാന്‍ തോമസ് മുളപ്പാമഠം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.