കോട്ടയം: നഗരത്തിൽ ശാസ്ത്രിറോഡ് മുതൽ ലോഗോസ് വരെയുള്ള നാലുവരിപ്പാത ഇരുട്ടിലായിട്ട് മാസങ്ങൾ. ഇതുവരെ വഴിവിളക്കുകൾ തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. റോഡ് നവീകരിച്ചിട്ടും തെളിയുന്നില്ല. വ്യാപാരസ്ഥാപനങ്ങളിലെ വിളക്കുകൾ അണക്കുന്നതോടെ റോഡ് പൂർണമായും ഇരുട്ടിലാകും. നിരവധി യാത്രക്കാരാണ് ദിനംപ്രതി ശാസ്ത്രിറോഡിലെ ബസ് ബേയിൽ ബസ് കയറാൻ എത്തുന്നത്. രാത്രി വൈകിയാൽ, കിഴക്കൻ ബസ് സർവിസ് മാത്രമാണുള്ളത്. യാത്രക്കാർ മണിക്കൂറുകളോളം ഇരുട്ടിൽ നിൽക്കേണ്ട അവസ്ഥയാണ്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്നത് ശാസ്ത്രിറോഡിലാണ്. രാത്രി സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇവിടം. റോഡ് നവീകരിച്ചതോടെ അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് അപകടത്തിന് ഇടയാക്കുന്നു. 9.2 കോടി മുടക്കി നവീകരിച്ച പാതയിൽ റിഫ്ലക്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത നിലനിൽക്കുന്നതായി യാത്രക്കാർ പറയുന്നു. റോഡിനു നടുവിൽ സ്ഥാപിച്ചിരിക്കുന്ന മീഡിയന് ഉയരം കുറവായതിനാൽ അപകടത്തിന് സാധ്യതയേറെയാണ്. അടുത്ത് എത്തുമ്പോഴാണ് പലരും മീഡിയൻ കാണുക. ശാസ്ത്രി റോഡിന്‍റെ തുടക്കത്തിൽ മീഡിയൻ ആരംഭിക്കുന്ന ഭാഗമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ഭയപ്പെടുത്തുന്നത്. നവീകരണത്തിന് മുമ്പ് റോഡിന് നടുവിലെ മീഡിയനിൽ പോസ്റ്റുകൾ സ്ഥാപിച്ച് വഴിവിളക്കുകളുണ്ടായിരുന്നു. എന്നാൽ, നവീകരണത്തിനുശേഷം ഇവയില്ല. വഴിവിളക്കുകൾ പുനഃസ്ഥാപിക്കുകയും ബസ് ബേയിൽസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.