ഇടു​ക്കിയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

തൊടുപുഴ: ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ്​ ഹർത്താൽ. പാൽ, പത്രം, ആശുപത്രി, അവശ്യ സർവിസുകൾ എന്നിവയെ ഹർത്താലിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി ഏവരും സഹകരിക്കണമെന്ന്​ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. ​അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.