'ബൈപാസ്​ നിർമാണം​​ വേഗത്തിൽ തുടങ്ങണം'

കാഞ്ഞിരപ്പള്ളി: ബൈപാസി‍ൻെറ നിർമാണപ്രവർത്തനങ്ങൾക്ക്​ എത്രയുംവേഗം തുടക്കംകുറിക്കണമെന്ന് കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെത്തുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) യോഗം സംഘടനയുടെ ഏരിയ പ്രസിഡന്‍റ്​ ജി. സുനിൽകുമാർ ഉദ്​ഘാടനം ചെയ്തു. നസീർ ഖാൻ അധ്യക്ഷതവഹിച്ചു. സജിൻ വി.വട്ടപ്പള്ളി, ടി.കെ. ജയൻ, കെ.എസ്. ഷാനവാസ്, സോമനാഥൻ, ഷാഹിദ് ആനിത്തോട്ടം എന്നിവർ സംസാരിച്ചു. ഇക്ബാൽ ഇല്ലത്തുപറമ്പിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികൾ: പി.കെ. കാസിം (പ്രസി), പി.എസ്. ശ്രീകുമാർ (സെക്ര), പി.എസ്. ജയ്സൽ (ഖജാൻജി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.