പൂഞ്ഞാർ: . ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മെംബര്‍ രമ മോഹൻെറ നേതൃത്വത്തിൽ കുട്ടികൾക്കിടയിൽ പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ്. ഒമ്പത് അംഗൻവാടികളിലായി 128 കുട്ടികള്‍ക്കിടിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ രണ്ടാംഘട്ടം പനച്ചികപ്പാറ വിദ്യാകേന്ദ്രത്തിൽവെച്ച് ജോസ് കെ.മാണി എം.പി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റവും നന്നായി വൃക്ഷത്തൈയെ പരിപാലിച്ച് വളർച്ച ഡയറിയിൽ രേഖപ്പെടുത്തിയ 13 കുട്ടികൾക്ക് സമ്മനദാനവും പുതുതായി അംഗൻവാടികളിൽ ചേർന്ന 103 കുട്ടികൾക് ഭലവൃക്ഷത്തൈക്കൊപ്പം മണ്ണ് സംരക്ഷണത്തിൻെറ ഭാഗമായി മുളംതൈയും പഠനോപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഗീത നോബിൾ അധ്യക്ഷതവഹിച്ചു. സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെ.പി. മധുകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്ഷയ് ഹരി, മിനി സാവിയോ, അജിത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് രമേഷ് ബി.വെട്ടിമറ്റം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് ജോസ്, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ കെ.ആർ. മോഹനൻ നായർ, സുശീല മോഹൻ, ലിസമ്മ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അജി എന്നിവർ പങ്കെടുത്തു. ഫോട്ടോ മുറ്റത്തെ തൈമരം പദ്ധതിയുടെ രണ്ടാംഘട്ടം ജോസ് കെ.മാണി എം.പി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.