ചങ്ങനാശ്ശേരി: സില്‍വർലൈന്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ സർക്കാറിന് കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് അഡ്വൈസര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍. സില്‍വര്‍ ലൈന്‍ നടപ്പാക്കുവാന്‍ മുതിര്‍ന്നാല്‍ കനത്തപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരപ്പന്തലില്‍ ജനകീയ സമിതി നട്ടാശ്ശേരി യൂനിറ്റ് നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, എസ്. നിഷാന്ത്, നിതിന്‍ ജി.തോമസ്, ജോഷി കുറുക്കന്‍കുഴി, ബാബു രാജേന്ദ്രന്‍, ജയിംസ് പതാരംചിറ, ബിജു ചെറുകാട്, ഡി. സുരേഷ്, ജയിംസ് പാലാ, ജിജി ഇയ്യാലില്‍, സെലിന്‍ ബാബു, എ.ടി. വര്‍ഗീസ്, സാജന്‍ കൊരണ്ടിത്തറ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച മാടപ്പള്ളി സമരപ്പന്തലില്‍ കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.