മാർച്ചും ധർണയും നടത്തി

എരുമേലി: തുമരംപാറ-കൊപ്പംറോഡി‍ൻെറ നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് പുനർ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സഹൃദയ പുരുഷ സ്വാശ്രയ സംഘത്തി‍ൻെറ ആഭിമുഖ്യത്തിൽ പ്രതിഷേധ . ഒന്നരവർഷം മുമ്പ് എം.എൽ.എ ഫണ്ടിൽനിന്ന്​ റോഡി‍ൻെറ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചെങ്കിലും പണി പാതിവഴിയിൽ നിലച്ചു. ഇതോടെ ചെളിനിറഞ്ഞ റോഡിൽ ഗതാഗതം ബുദ്ധിമുട്ടിലായി. സംഘം പ്രസിഡന്റ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് പുളിക്കൽ, തോമസ് തൈക്കൂട്ടം, രാജൻ തൈക്കൂട്ടം, നിസാം മാമൂട്ടിൽ എന്നിവർ സംസാരിച്ചു. ചിത്രം: തുമരംപാറ-കൊപ്പംറോഡി‍ൻെറ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എരുമേലിയിൽ നടന്ന പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.