സി.പി.എം പ്രതിഷേധം നടത്തി

പൊൻകുന്നം: മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണശ്രമത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ പൊൻകുന്നത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പൊൻകുന്നം ടൗണിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധയോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.സി. മാത്തുക്കുട്ടി, ഐ.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. KTL VZR 5 CPM ചിത്രവിവരണം മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പൊൻകുന്നത്ത് നടന്ന പന്തംകൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.