ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ വന്‍ മുന്നേറ്റം ഉണ്ടാക്കി -ചിറ്റയം ഗോപകുമാര്‍

മുണ്ടക്കയം: ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ വന്‍മുന്നേറ്റം ഉണ്ടാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മുണ്ടക്കയം പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സി‍ൻെറ ഫ്ലാഗ്ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് അടക്കമുള്ള ചികിത്സസംവിധാനം ഒരുക്കി. വിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റം സര്‍ക്കാറി‍ൻെറ നേട്ടമാണ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക്‌ പ്രസിഡന്‍റ്​ അജിത രതീഷ്, ബ്ലോക്ക്‌ മെംബർ പി.കെ. പ്രദീപ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.വി. അനിൽകുമാർ, പ്രസന്ന ഷിബു, പഞ്ചായത്ത്​ അംഗങ്ങളായ ബെന്നി ചേറ്റുകുഴി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ജി. രാജു, ടി.കെ. ശിവൻ, അനിൽ സുനിത, ടി.എസ്. റഷീദ്, ചാർലി കോശി, നൗഷാദ് വെംബ്ലി എന്നിവർ പങ്കെടുത്തു. KTL WBL ambulance Flagoff ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.