കോട്ടയം: ഇന്ത്യ അത്യന്തം സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സംഘ്പരിവാർ നേതൃത്വത്തിലുള്ള ഭരണകൂടങ്ങൾ നാടിനെയും സമൂഹത്തെയും നശിപ്പിക്കാനൊരുമ്പെട്ടിരിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക നിന്ദയുള്ള പ്രസ്താവങ്ങൾ ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണ്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നാണംകെട്ട സംഘ്പരിവാർ പ്രവാചക നിന്ദ നടത്തിയവരെ തൽസ്ഥാനത്തുനിന്ന് നീക്കിയെങ്കിലും പ്രതിഷേധിച്ചവരെ വേട്ടയാടുന്നത് കാപട്യമാണ്. പ്രതിഷേധക്കാരെ വെടിവെച്ചുകൊന്നിട്ടും വീടുകൾ തകർത്തിട്ടും മതേതര പ്രസ്ഥാനങ്ങളുടെ മൗനം പ്രതിഷേധാർഹമാണ്. ഫാഷിസത്തിനെതിരെ രാജ്യത്തുടനീളം കരുത്താർജിച്ചുവരുന്ന ജനാധിപത്യ പോരാട്ടങ്ങൾ ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എ.എം. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. മേഖല നാസിം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, വനിത വിഭാഗം സംസ്ഥാന സമിതി അംഗം ആമിന അബ്ദുൽ അസീസ്, ഏരിയ പ്രസിഡന്‍റ് കെ.എ. സലീം എന്നിവർ സംസാരിച്ചു. വനിത ജില്ല സെക്രട്ടറി സജ്‌ന, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ശിഹാബ് കാസിം, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് സാബിർ യൂസുഫ്, ജി.ഐ.ഒ ജില്ല വൈസ് പ്രസിഡന്‍റ് ആസിഫ എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി എം. സൈഫുദ്ദീൻ സ്വാഗതവും അബ്ദുൽ ഹകീം നദ്‌വി സമാപന പ്രഭാഷണവും നടത്തി. പടം: KTG Convention ജമാഅത്തെ ഇസ്‌ലാമി ജില്ല കൺവെൻഷൻ കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.