മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം -പി.സി. ജോർജ്​

കോട്ടയം: മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടാൻ പിണറായി വിജയൻ തയാറാകണമെന്ന്​ ജനപക്ഷം നേതാവ്​ പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സ്വപ്ന സുരേഷ് പറഞ്ഞ സ്വർണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യമാകും. താൻ നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയും മുഖ്യമന്ത്രി നടത്തിയ സ്വർണക്കടത്തും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണ്. മുഖ്യമന്ത്രിയുടെ ചെയ്തികൾക്കെതിരെ ഗവർണർക്കും രാഷ്ട്രപതിക്കും പരാതി നൽകുമെന്നും പി.സി. ​ജോർജ്​ അറിയിച്ചു. കറുത്ത ഷർട്ടും മാസ്​കും​ ധരിച്ചാണ്​ പി.സി. ​ജോർജ്​ വാർത്തസമ്മേളനത്തിന്​ എത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.