എ.ഐ.എസ്​.എഫ് വനിത നേതാവിനെ​ ജാതി​പ്പേര്​ വിളിച്ച സംഭവത്തിൽ അറസ്റ്റില്ല

അർഷോയുടെ അറസ്റ്റിലാണ്​ പൊലീസിന്‍റെ ഒളിച്ചുകളി ​ കോട്ടയം: എ.ഐ.എസ്​.എഫ്​ വനിത നേതാവിനോട്​ മോശമായി പെരുമാറുകയും ജാതി​പ്പേര്​ വിളിച്ച്​ ആക്ഷേപിക്കുകയും ചെയ്ത കേസിൽ പ്രതിയും എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം. അർഷോയുടെ അറസ്റ്റ്​ ഇതുവരെയും രേഖപ്പെടുത്തിയില്ല. പൊലീസ്​ സ്​റ്റേഷനുകളിൽ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ്​ രേഖപ്പെടുത്തണമെന്ന നിർദേശത്തോടെയാണ്​ ഹൈ​കോടതി മൂന്നുമാസം മുമ്പ്​ അർഷോയുടെ ജാമ്യം റദ്ദാക്കിയത്​. എന്നാൽ, അറസ്റ്റ്​ ​രേഖപ്പെടുത്തിയതായി വിവരമില്ലെന്ന്​ പരാതിക്കാരിയായ അഡ്വ. നിമിഷ രാജു പറഞ്ഞു. വിദ്യാർഥിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ്​ അർഷോ കൊച്ചിയിൽ അറസ്റ്റിലായത്​. കഴിഞ്ഞ ഒക്​ടോബറിൽ എം.ജി സർവകലാശാലയിൽ സെനറ്റ്​ തെരഞ്ഞെടുപ്പിനിടെയുണ്ടായ​ എസ്​.എഫ്​.ഐ-എ.ഐ.എസ്​.എഫ്​ സംഘർഷത്തിനിടെയാണ്​ അർഷോ അന്നത്തെ സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി അഡ്വ. നിമിഷ രാജുവിനെ ജാതിപ്പേര്​ വിളിച്ച്​ ആ​ക്ഷേപിച്ചത്​. എറണാകുളം ലോകോളജിൽ നിമിഷ​ക്കൊപ്പം പഠിച്ചയാളാണ്​ അർഷോ. സഹപ്രവർത്തകനെ ആക്രമണത്തിൽനിന്ന്​ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്​ എസ്​.എഫ്​.ഐ പ്രവർത്തകർ നിമിഷക്കുനേരെ തിരിഞ്ഞത്​. സംഭവത്തിൽ നിമിഷയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ്​ അർഷോയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട്​ എസ്​.പിയുടെ മേൽനോട്ടത്തിൽ ഡി​വൈ.എസ്​.പിയാണ്​ കേസ്​ ​അന്വേഷിച്ചിരുന്നത്​. എം.ജി സെനറ്റ്​ തെരഞ്ഞെടുപ്പിൽ എ.ഐ.എസ്​.എഫ്​ മത്സരിച്ചതാണ്​ എസ്​.എഫ്​.ഐയെ പ്രകോപിപ്പിച്ചത്​. അന്ന്​ എറണാകുളം ജില്ല പ്രസിഡന്‍റായിരുന്നു അർഷോ. പിന്നീടാണ്​ മലപ്പുറത്തുനടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്​. അതേസമയം, അന്വേഷണവും അറസ്റ്റും കോടതി സ്​​റ്റേ ചെയ്തിരുന്നതായും അതിനാലാണ്​ തുടരന്വേഷണം നടത്താതിരുന്നതെന്നും ജില്ല പൊലീസ്​ മേധാവി ഡി. ശിൽപ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.