ആർ.എസ്.പി ലോക്കൽ സമ്മേളനം

എരുമേലി: ആർ.എസ്.പി എരുമേലി ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച്​ നടന്ന പൊതുസമ്മേളനം കേന്ദ്ര സെക്ര​ട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ. സിബി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ടി.സി. അരുൺ, എം.ആർ. മഹേഷ്‌, മുണ്ടക്കയം സോമൻ, ഇ.വി. തങ്കപ്പൻ, അജിത് കുമാർ, എൻ. സദാനന്ദൻ, പി.കെ. റസാഖ്, അഖിൽ കുര്യൻ, സിജു കൈതമറ്റം, എൻ.സി. രാജൻ, ശ്രീപാദം ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു. പി.കെ. റസാഖ് സെക്രട്ടറിയായുള്ള 13 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ചിത്രം: ആർ.എസ്.പി എരുമേലി ലോക്കൽ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.