സബർമതി ഗാന്ധിനഗർ ചാരിറ്റബിൾ ട്രസ്റ്റ്​ വാർഷികം

ഗാന്ധിനഗർ: സബർമതി ഗാന്ധിനഗർ ചാരിറ്റബിൾ ട്രസ്റ്റി‍ൻെറ ഒന്നാം വാർഷികത്തിൽ മെഡിക്കൽ കോളജിലെ രോഗികൾക്ക് ഭക്ഷണം വിളമ്പി കേരള കോൺഗ്രസ്​ ചെയർമാൻ പി.ജെ. ജോസഫ്. കോവിഡ് കാലത്ത് മെഡിക്കൽ കോളജിലെ കിടപ്പുരോഗികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാർത്തയെ തുടർന്ന് അവർക്ക്​ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ രൂപവത്​കരിച്ച കൂട്ടായ്മയാണ് സബർമതി ഗാന്ധിനഗർ ചാരിറ്റബിൾ ട്രസ്റ്റ്. കഴിഞ്ഞ ഒരുവർഷമായി ട്രസ്റ്റി‍ൻെറ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ എല്ലാദിവസവും വൈകീട്ട് ആറുമുതൽ ഭക്ഷണം നൽകിവരുകയാണ്. ഇതി‍ൻെറ ഒന്നാം വാർഷികമാണ്​ പി.ജെ. ജോസഫ് രോഗികളുടെ ബന്ധുക്കൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തത്​. നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ട്രസ്റ്റ്​ പ്രസിഡന്‍റ്​ ജിം അലക്സ്, രക്ഷാധികാരി പ്രിൻസ് ലൂക്കോസ് എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.