കുറഞ്ഞ ചെലവിൽ കായൽ യാത്ര; വാട്ടർ ടാക്സി റെഡി

കുമരകം: കുമരകത്തടക്കമെത്തുന്ന യാ​ത്രക്കാർക്ക്​ കുറഞ്ഞ ചെലവിൽ കാഴ്ചകൾ ഒരുക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പി‍ൻെറ വാട്ടർ ടാക്സി തയാർ. സർവിസിന് മുഹമ്മ ബോട്ട്​ സ്റ്റേഷനിൽ തുടക്കംകുറിച്ചു. പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്, കുമരകത്തെ ടൂറിസ്റ്റ്​ കേന്ദ്രങ്ങൾ ആർ ബ്ലോക്ക് കായൽ, ആലപ്പുഴ എന്നിവിടങ്ങളിലേക്കാകും യാത്രകൾ. ഒരാൾക്ക് 150 രൂപയും 10 പേരുടെ യാത്രക്ക് 1500 രൂപയുമാണ് നിരക്ക്. സ്വകാര്യ മോട്ടോർ ബോട്ടുകളെക്കാൾ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് വാട്ടർ ടാക്സി കൂടുതൽ സ്വീകാര്യമാകുമെന്ന പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്. 15 മിനിറ്റ് യാത്രക്ക് 400 രൂപ നിരക്കിൽ മറ്റൊരു സർവിസ് പാക്കേജും ഒരുക്കുന്നുണ്ട്. കുസാറ്റി‍ൻെറ രൂപകൽപനയിൽ സ്വീഡനില്‍നിന്ന് എത്തിച്ച പ്രത്യേക എന്‍ജിൻ ഉപയോഗിച്ച് അരൂരിലെ ഷിപ് യാർഡിലാണ് ടാക്സി ബോട്ടുകൾ നിർമിച്ചിട്ടുള്ളത്. സാധാരണ ബോട്ടുകൾ സഞ്ചരിക്കുന്ന സമയം കൊണ്ട് അതി‍ൻെറ ഇരട്ടി ദൂരം സഞ്ചരിക്കാനാകും. മണിക്കൂറിൽ 15 നോട്ടിക്കൽമൈൽ (35 കിലോമീറ്റർ) വേഗമാർജിക്കാനാകും. ഉള്ളിലെ ലൈറ്റുകളും മറ്റും പ്രവർത്തിക്കുക സൗരോർജത്തിലാണ്. 70 ലക്ഷം രൂപയോളമാണ് ഒരു ബോട്ടി‍ൻെറ നിർമാണച്ചെലവ്. ബോട്ടുകളിൽ എല്ലാ സുരക്ഷ സംവിധാനങ്ങളുമുണ്ട്. ഇതിൽ ഡ്രൈവർ ലാസ്കർ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. ഉദ്ഘാടനം മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റ്​ സ്വപ്ന ഷാബു നിർവഹിച്ചു. സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.ടി. റെജി, വാർഡ് മെംബർ എസ്.ടി. റെജി എന്നിവർ പ​ങ്കെടുത്തു. ktl water taxi വാട്ടർ ടാക്സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.