ചാരുംമൂട്: സ്കൂട്ടറിൽ പിന്തുടർന്ന് പൊലീസ് ജീപ്പ് തടഞ്ഞ് എസ്.ഐയെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു. പരിക്ക് വകവെക്കാതെ മൽപിടിത്തത്തിലൂടെ എസ്.ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ. അരുൺ കുമാറിനാണ് (37) വെട്ടേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതനാണ് (48) പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ആറോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജങ്ഷനിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുഗതൻ മദ്യപിച്ച് സഹോദരനോടും ഭാര്യയോടും സ്ഥിരമായി വഴക്കിനെത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച സുഗതനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു. വൈകീട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പിൽ വരുമ്പോഴായിരുന്നു സംഭവം. ഫോട്ടോ: 1 വെട്ടേറ്റ എസ്.ഐ അരുൺകുമാർ 2 എസ്.ഐയെ വെട്ടിപ്പരിക്കേൽപിച്ച പ്രതി സുഗതൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.