അതിരമ്പുഴയിലെ ശിൽപ സമന്വയം നാടിന് സമർപ്പിച്ചു

ഏറ്റുമാനൂർ: അതിരമ്പുഴയുടെ ഗതകാല വാണിജ്യ പ്രതാപത്തി‍ൻെറ സ്മരണ ഉണർത്തുന്ന ശിൽപ സമന്വയം നാടിന് സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്​ഘാടനം ചെയ്തു. പൗരാണിക വാണിജ്യകേന്ദ്രമായ അതിരമ്പുഴയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആര്യ രാജൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ വിഹിതമായ ഏഴുലക്ഷം ചെലവഴിച്ചാണ് അതിരമ്പുഴയുടെ പൈതൃകം പുതുതലമുറക്ക്​ പരിചയപ്പെടുത്തുന്ന ശിൽപ സമന്വയം ഒരുക്കിയത്​. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ തോമസ് കോട്ടൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷാജിമോൻ, ജയിംസ് കുര്യൻ, മേഖല ജോസഫ്, അന്നമ്മ മാണി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സ്വയംരക്ഷ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് സ്കൂളുകളിലെ വിദ്യാർഥിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിച്ചു. അതിരമ്പുഴയുടെ ഗതകാല സ്മരണകൾ ഉണർത്തുന്ന ശിൽപ സമന്വയം അണിയിച്ചൊരുക്കിയ ശിൽപി, അതിരമ്പുഴ സ്വദേശി സാബു എം.രാമനെ മന്ത്രി പൊന്നാടയണിയിച്ച്​ ആദരിച്ചു. പടം KTL VASAVAM ATHIRAMPUZHA അതിരമ്പുഴയിലെ ശിൽപ സമന്വയം മന്ത്രി വി.എൻ. വാസവൻ ഉദ്​ഘാടനം ചെയ്യുന്നു കുമരകത്ത് മികച്ച കർഷകരെ ആദരിച്ചു കുമരകം: നരേന്ദ്രമോദി സർക്കാറി‍ൻെറ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കർഷകരെ ആദരിച്ചു. മഹിള മോർച്ച കുമരകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷീര കർഷകരായ കൊച്ചീത്തറ ദേവകിയമ്മയെ ജില്ല പ്രസിഡന്‍റ്​ ദേവകി പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച ജൈവ കർഷകയായ എരവന്തറ നൈസി സാജനെ കുമരകം മണ്ഡലം പ്രസിഡന്‍റ്​ ആശ റെജികുമാർ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.