ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച്

കോട്ടയം: പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യത്തെ ബുൾഡോസർ കയറ്റി ഇല്ലാതാക്കാമെന്നത് യു.പിയിലെ സംഘ്പരിവാർ സർക്കാറി‍ൻെറ വ്യാമോഹം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽഹക്കീം. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതി‍ൻെറ പേരിൽ വെൽഫെയർ പാർട്ടി ദേശീയ സമിതിയംഗം ജാവേദ് മുഹമ്മദിനെയും മകളെയും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രിൻ ഫാത്തിമയെയും അറസ്റ്റ്​ ചെയ്തതിലും അവരുടെ വീട് ഇടിച്ചുനിരത്തിയതിനുമെതിരെ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി കോട്ടയത്ത്​ നടത്തിയ പ്രതിഷേധമാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ സണ്ണി മാത്യു, ഫ്രറ്റേണിറ്റി ജില്ല സമിതിയംഗം ഫിർദൗസ് റഷീദ്, പാർട്ടി ജനറൽ സെക്രട്ടറി പി.എ. നിസാം, സഹല ഫിർദൗസ് എന്നിവർ സംസാരിച്ചു. സി.എം.എസ് കോളജ് ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പ്രകടനത്തിന് പാർട്ടി ജില്ല വൈസ് പ്രസിഡന്‍റ്​ കെ.കെ.എം. സാദിഖ്, സെക്രട്ടറിമാരായ സുനിൽ ജാഫർ, അൻവർ ബാഷ, ഫൈസൽ, ജില്ല സമിതി അംഗങ്ങളായ ഹസീബ്, ഹിബ യൂസുഫ്, റജീന ഖാദർ, ഷാജുദ്ദീൻ, അനീസ് തെങ്ങണ, ഫ്രറ്റേണിറ്റി നേതാക്കളായ സാബിർ നൗഷാദ്, ഷഫീഖ് സത്താർ എന്നിവർ നേതൃത്വം നൽകി. KTL WELFARE ജാവേദ് മുഹമ്മദിനെയും അഫ്രിൻ ഫാത്തിമയെയും അറസ്റ്റ്​ ചെയ്തതിലും അവരുടെ വീട് ഇടിച്ചുനിരത്തിയതിലും പ്രതിഷേധിച്ച്​ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി കോട്ടയത്ത്​ നടത്തിയ പ്രതിഷേധ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.