ജെ.ആർ.എഫ് താൽക്കാലിക ഒഴിവ് കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോ സയൻസസ് കോട്ടയത്തെ ഒരു ഗവേഷണ സ്ഥാപനവുമായി ചേർന്ന് നടത്തുന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള എം.എസ്സി ബിരുദവും എൻ.ഇ.ടി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുക. അപേക്ഷകരുടെ പ്രായം 30ൽ താഴെ. ഇതിലേക്കുള്ള അപേക്ഷകൾ 2622 @ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂൺ 20വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9645678674. വാക്-ഇൻ ഇന്റർവ്യൂ മഹാത്മാഗാന്ധി സർവകലാശാല-അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണകേന്ദ്രത്തിൽ നിലവിലുള്ള ഡേറ്റ എൻട്രി ഓപറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബിരുദധാരികളും സർക്കാർ കാര്യാലയങ്ങളിലോ/സർവകലാശാലകളിലോ ഡി.ഡി.എഫ്.എസ്/ ഇ-ഓഫിസ് /ഓഫിസ് ഓട്ടോമേഷൻ തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവുമുള്ളവരെയാണ് പരിഗണിക്കുക. താൽപര്യമുള്ളവർ ജൂൺ 26ന് രാവിലെ 10.30ന് അസ്സൽ പ്രമാണങ്ങളും അവയുടെ പകർപ്പുകളും സഹിതം പുതുപ്പള്ളി, തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണകേന്ദ്രത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0481-2353730, 9446614798. പരീക്ഷ മാറ്റി ജൂൺ 20ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷ (വിഷയം-സെയിൽസ് മനേജ്‌മെന്റ്) ജൂലൈ ആറിലേക്ക് മാറ്റി. അപേക്ഷ തീയതി ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് /2017, 2018, 2019, 2020 അഡ്മിഷനുകൾ - റീഅപ്പിയറൻസ്), ബി.എസ്സി- സൈബർ ഫോറൻസിക് (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദപരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 20 മുതൽ 23 വരെയും 525 രൂപ പിഴയോടുകൂടി ജൂൺ 24നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 25നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ പുതുക്കിയ പരീക്ഷ തീയതി ജൂൺ 14ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി - എൽഎൽ.ബി കോഴ്‌സുകളുടെ പരീക്ഷകൾ ജൂൺ 27ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2022 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (2019 അഡ്മിഷൻ - റെഗുലർ / 2018 അഡ്മിഷൻ - സപ്ലിമെന്ററി), എൽഎൽ.ബി (ത്രിവത്സരം - 2015-2017 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2014 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ -സെക്കൻഡ് മേഴ്‌സി ചാൻസ് / 2013 വരെയുള്ള അഡ്മിഷൻ - തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ജൂൺ 25വരെ സ്വീകരിക്കും. 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് (റെഗുലർ / സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24വരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി - കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (2019 അഡ്മിഷൻ -റെഗുലർ - പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ജൂൺ 24വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.