ഓട്ടത്തിനിടെ കാറിന് തീപിടിച്ചു

തലയോലപ്പറമ്പ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കാറി‍ൻെറ എൻജിൻ ഭാഗത്തുനിന്ന്​ തീയും പുകയും ഉയരുന്നതുകണ്ട് ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച ഉച്ചക്ക്​ 12മണിയോടെ നീർപ്പാറ-ബ്രഹ്മമംഗലം റോഡിലാണ്​ സംഭവം. ബ്രഹ്മമംഗലം കടുവമൻസിലിൽ ചാക്കോ (55) ഉടൻ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസമയത്ത് ഇതുവഴി പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ തലയോലപ്പറമ്പ് ബ്ലോക്ക്‌ പ്രസിഡന്‍റ്​ ജിതിൻ ബോസ് സമീപത്തെ വീട്ടിലെ കൃഷിക്ക് നനക്കുന്ന ഹോസെടുത്ത് വെള്ളം ശക്തിയായി പമ്പുചെയ്ത് തീ അണച്ചുകൊണ്ടിരുന്നു. കടുത്തുരുത്തിയിൽനിന്ന്​ അഗ്നിരക്ഷസേന ഓഫിസർ സന്തോഷി‍ൻെറ നേതൃത്വത്തിൽ ഫയർമാന്മാരായ രഞ്ജിത്, അനൂപ് കൃഷ്ണൻ, മഹേഷ്, ടിജോ, മനോഹരൻ എന്നിവരും വൈക്കം ഫയർ യൂനിറ്റും എത്തിയാണ് തീ പൂർണമായി കെടുത്തിയത്. സംഭവത്തെ തുടർന്ന് 30 മിനിറ്റോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പെട്രോൾ ടാങ്കിൽനിന്ന്​ ഇന്ധനം ലീക്കായതാണ് തീപിടിക്കാൻ കാരണമായത്. കാർ പൂർണമായി കത്തിനശിച്ചു. KTL VAIKOM CAR- കാറിന് തീപിടിച്ചത് വെള്ളം പമ്പുചെയ്ത് അണക്കാൻ ശ്രമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.